| ഫ്രീഡം ഗലേറിയ |
ദേശസ്‌നേഹത്തിന്റെ ജ്വാല പടർത്തി വിദ്യാലയങ്ങളിൽ 'ഫ്രീഡം ഗലേറിയ'; രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹദ്‌വ്യക്തികളുടെ സ്മരണ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ നടപ്പിലാക്കുന്ന 'ഫ്രീഡം ഗലേറിയ' പദ്ധതിക്ക് ആവേശകരമായ തുടക്കം. നഗരസഭയിലെ മുഴുവൻ വിദ്യാലയച്ചുമരുകളിലും സ്വാതന്ത്ര്യ സമരനായകരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനംമണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നഗരസഭാ അധ്യക്ഷ അഡ്വ.കെ.പി. ചാന്ദ്നി നിർവ്വഹിച്ചു. 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും വരും ദിവസങ്ങളിൽ ഛായാചിത്രങ്ങൾ സ്ഥാപിക്കും. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബ്ദുള്‍ അസീസ് വാര്‍പ്പില്‍, ബിന്ദു. കെ.പി, കൗണ്‍സിലര്‍മാരായ ലീല പുല്‍പ്പറമ്പില്‍, റൈനിഷ് നീലാംബരി, രാജേഷ് പൊറ്റശ്ശേരി, മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സത്യനാരായണന്‍ മാസ്റ്റര്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ അന്‍സാര്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് പ്രദീപ് വാഴക്കാട്ട്, എസ്.എം.സി ചെയര്‍മാന്‍ സവിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ബബിഷ കെ.പി സ്വാഗതവും പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ഭവന വിനോദ്, നന്ദിയും പറഞ്ഞു. |
|
| മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം |
കാലവർഷക്കെടുതി നേരിടാൻ സജ്ജം: മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു വരാനിരിക്കുന്ന കടുത്ത കാലവർഷത്തെയും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധസേനാംഗങ്ങളുടെയും സംയുക്തയോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി,വകുപ്പുകളിലെ ഉദ്യോഗസ്ഥരം നഗരസഭാ ആരോഗ്യ, റവന്യു എഞ്ചിനീയറിംഗ് വകുപ്പ് മേധാവികളും വിവിധ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. നഗരസഭയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ദുരന്ത നിവാരണ സെല്‍ ഉടൻ പ്രവർത്തനമാരംഭിക്കും. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിക്കും. പ്രകൃതിക്ഷോഭമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നഗരസഭയ്ക്ക് കീഴിലുള്ള സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകളും മുൻകൂട്ടി കണ്ടെത്തി സജ്ജീകരിക്കാൻ തീരുമാനിച്ചു. ഇവിടെ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തും. പൊതുവഴികളിലും സ്കൂൾ പരിസരങ്ങളിലും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധനടപടികള്‍ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു. |
|
| World Environment Day |
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു. നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സന്ദേശമാക്കി ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി. നഗരസഭ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ അസീസ് വാര്‍പ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭവന വിനോദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടില്‍, ബിന്ദു. കെപി, കൗണ്‍സിലര്‍മാരായ ഗിരിജ. വി, ബബിത മനോജ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ തോമസ്, കാര്‍ഷിക വികസന സമിതി അംഗം ഗോള്‍ഡന്‍ ബഷീര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ മജീദ്, രാജേഷ്, നഗരസഭാ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ഷിന്‍റോ ജോണ്‍ പരിസ്ഥിതി ക്ലാസ്സ് എടുത്തു. പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റാഷിദ് കുന്നത്ത് സ്വാഗതവും നഗരസഭ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു. |
|
| മുക്കം നഗരസഭ-ലോക പരിസ്ഥിതി ദിനാഘോഷം |

| School entrance ceremony |
പ്രവേശനോത്സവങ്ങൾ ആവേശമാക്കി സ്കൂളുകൾ മുക്കം: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവങ്ങൾ നടത്തിയാണ് മലയോര മേഖലയിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും കലാപരിപാടികളും ഘോഷയാത്രയുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി. മുക്കം നഗരസഭ തല പ്രവേശനോത്സവം ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി. ബനൂജ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ മുഖ്യാതിഥിയായി. ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള നഗരസഭയുടെ സമ്മാനം സി.എ പ്രദീപ് കുമാർ വിതരണം ചെയ്തു. തിരുവമ്പാടി എം എൽ എ സി.കെ കാസിമിൻ്റെ സ്നേഹ സമ്മാനം കെ .പി ബിന്ദുവും പ്രീ പ്രൈമറി ,ഒന്നാം ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള സ്കൂൾ തല സമ്മാനം വാർഡ് കൗൺസിലർ മുഹമ്മദ് നസീം കരുണ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ പഠനോപകരണങ്ങൾ മജീദ് ചാലക്കലും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സൈഫുദ്ധീൻ നറുക്കിൽ, പ്രധാനാധ്യാപകൻ കെ.വാസു, നഗരസഭ കൗൺസിലർമാരായ , ജസീല അസീസ്, സുനിൽ പൊയ്യേരി, രാജേഷ് പൊറ്റശ്ശേരി, ബിന്ദു രാജൻ, ലീല പുൽപറമ്പിൽ, സ്കൂൾ എസ്.എം.സി ചെയർമാൻ സി.ടി അഷ്റഫ്, മെഹ്ജൂബ, ഒ.സുബീഷ്, സാജിദ് പുതിയോട്ടിൽ, കെ.സജീവ്, മനോജ് കുമാർ സംസാരിച്ചു |
|
| സ്കൂള്‍ പ്രവേശനോത്സവം |

| ചക്ക ഫെസ്റ്റ് |
മുക്കം ചക്ക ഫെസ്റ്റ് - 2026 മുക്കം നഗരസഭയുടെയും മുക്കം കൃഷിഭവന്റെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ 2026 ജൂൺ 3 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മുക്കം എസ് കെ പാർക്കിൽ വച്ച് മുക്കം ചക്ക ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച് ചക്ക വിഭവങ്ങളുടെ മത്സരവും പ്രദർശനവും, ചക്ക പ്രദർശന മത്സരം, ഗുണമേന്മയുള്ള പ്ലാവിൻ തൈ വിൽപ്പന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്ക കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന മത്സരത്തിലും ഏറ്റവും വലിയ ചക്ക ഉൾപ്പെടെ വിവിധ ഇനത്തിലുള്ള ചക്കകളുടെ പ്രദർശന മത്സരത്തിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് വിവരങ്ങൾ 8606 208 008 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി മുക്കം കൃഷി ഭവനുമായോ നഗരസഭ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി അറിയിച്ചു. |
|
| Jackfruit Fest |

| Nursery entrance ceremony |
കുരുന്നുകള്‍ക്ക് ആഘോഷമായി അംഗന്‍വാടി പ്രവേശനോത്സവം പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കം നഗരസഭയിലെ 34 അംഗന്‍വാടികളിലും പ്രവേശനോത്സവം വിപുലമായി ആചരിച്ചു. മണാശ്ശേരി കയ്യേരിക്കല്‍ ചോലക്കുഴി അംഗന്‍വാടിയില്‍ നടന്ന അംഗന്‍വാടി പ്രവേശനോത്സവത്തിന്‍റെ നഗരസഭാതല ഉദ്ഘാടനം ഒരുനാടിന്‍റെയാകെ ഉല്‍സവമായി മാറി. വാദ്യമേളങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കൊച്ചുകുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും അംഗന്‍വാടി ആശ പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്നു. മുഴുവന്‍ കുട്ടികള്‍ക്കും നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു. പ്രവേശനോത്സവം നഗരസഭാ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു. കെ.പി അധ്യക്ഷയായിരുന്നു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, ഭവന വിനോദ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഗിരിജ. വി, മുനീര്‍ മുത്താലം, ബിന്ദു രാജന്‍, ലീല പുല്‍പ്പറമ്പില്‍, സുനില്‍ പൊയ്യേരി, അനിത ബാബു തുടങ്ങിയവര്‍ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ റജീന നന്ദിയും പറഞ്ഞു. |
|
| അങ്കണവാടി പ്രവേശനോത്സവം |