ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു. നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സന്ദേശമാക്കി ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.
നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ അസീസ് വാര്‍പ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭവന വിനോദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടില്‍, ബിന്ദു. കെപി, കൗണ്‍സിലര്‍മാരായ ഗിരിജ. വി, ബബിത മനോജ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ തോമസ്, കാര്‍ഷിക വികസന സമിതി അംഗം ഗോള്‍ഡന്‍ ബഷീര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ മജീദ്, രാജേഷ്, നഗരസഭാ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ഷിന്റോ ജോണ്‍ പരിസ്ഥിതി ക്ലാസ്സ് എടുത്തു.
പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റാഷിദ് കുന്നത്ത് സ്വാഗതവും നഗരസഭ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു.