തൂഫാന്‍ പദ്ധതിയുടെ നഗരാസഭാ തല ഉദ്ഘാടനം.

സംസ്ഥാന സര്‍ക്കാരിന്‍റെ ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ മുക്കം നഗരാസഭാ തല ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ പി ചാന്ദിനി നിര്‍വഹിച്ചു.

തൂഫാന്‍ പദ്ധതിയുടെ നഗരാസഭാ തല ഉദ്ഘാടനം.
Operation Thoofan Municipal Level Inauguration

The Mukkam Municipal -level inauguration of the state government's Operation Toofan project was performed by Municipal Chairperson KP Chandini.

തൂഫാന്‍ പദ്ധതിയുടെ നഗരാസഭാ തല ഉദ്ഘാടനം.
Mukkam Municipality honored students who achieved outstanding success.

Mukkam: Mukkam Municipality honoured students who achieved outstanding results in various examinations during the previous academic year, along with educational institutions that secured 100% success, under the leadership of Mukkam Municipality.

The felicitation programme, organised under the name “Prathibha Sangamam,” honoured students from schools within the municipal limits who secured A+ in all subjects in the SSLC and Plus Two examinations, as well as LSS and USS scholarship winners. Educational institutions that achieved 100% success—Chennamangallur, Mukkam, and Mukkam Orphanage Higher Secondary Schools—were also honoured with awards.

The programme was held at the Mukkam OSA Auditorium, with hundreds of students and parents participating.

Municipal Chairperson Adv. K. P. Chandni officially inaugurated the programme.

Mukkam Municipality honored students
മുക്കം നഗരസഭ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മുക്കം: നഗരസഭ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ  വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മുക്കം നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ‘പ്രതിഭാസംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് 
നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എൽ സി,  പ്ലസ് ടു വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾ, 100% വിജയം നേടിയ ചേന്നമംഗല്ലൂർ, മുക്കം, മുക്കം ഓർഫനേജ് ഹയർ സെക്കന്ററി വിദ്യാലയങ്ങൾ എന്നിവരെയാണ്  ഉപഹാരം നൽകി ആദരിച്ചത്. മുക്കം  ഒ എസ് എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
നഗരസഭാ അധ്യക്ഷ അഡ്വ. കെ. പി ചാന്ദ്നി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടിൽ, അബ്ദുള്‍ അസീസ് വാര്‍പ്പില്‍, ബിന്ദു. കെ.പി, ഭവന വിനോദ്, റാഷിദ്‌ കുന്നത്ത് കൗണ്‍സിലര്‍മാരായ  ബബിത മനോജ്‌, മുഹമ്മദ്‌ നസീം തുടങ്ങിയവർ സംസാരിച്ചു.

Mukkam Municipality honored students
മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം: മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍

മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം: മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍

മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വാര്‍ഡുകളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്‍ ഭീഷണിയുയര്‍ത്തുന്ന പന്നിശല്യം പ്രതിരോധിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മറ്റി യോഗങ്ങളില്‍ തീരുമാനമായി.
കാട്ടുപന്നികള്‍ താവളമാക്കുന്ന തരത്തില്‍ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെയും അല്ലാത്തതുമായ എല്ലാ പറമ്പുകളും അടിയന്തരമായി വെട്ടിത്തെളിക്കാന്‍ യോഗം തീരുമാനിച്ചു. നിലവിലുള്ള നിയമപരമായ അനുമതിയോടെ, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ കാട്ടുപന്നികളെ വേട്ടയാടി ഇല്ലാതാക്കാനും യോഗങ്ങളില്‍ ധാരണയായിട്ടുണ്ട്.
നഗരസഭയിലെ തോട്ടത്തിന്‍കടവ്, തൂങ്ങാംപുറം പ്രദേശങ്ങളില്‍ നടന്ന ജനകീയ കമ്മറ്റി രൂപീകരണയോഗങ്ങളില്‍  നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബ്ദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ്,വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കള്‍, കര്‍ഷകര്‍,എമ്പാനൽ ഷൂട്ടർമാർ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Wild Boar Hunting
Wild Boar Hunting

Public Committees Formed to Address Wild Boar Menace in Mukkam

Mukkam: Public committees have been formed in various wards of Mukkam Municipality to find a permanent solution to the increasingly severe wild boar menace in different parts of the municipality. The committee meetings decided to take strong measures to address the issue, which poses a serious threat to the lives and property of residents as well as to agricultural activities.

The meetings also decided to take immediate steps to clear all overgrown plots and premises, both privately owned and otherwise, where wild boars may find shelter. It was also agreed that, with the necessary legal permissions in place and subject to favourable weather conditions, wild boars would be hunted and removed with public participation.

The public committee formation meetings held in the Thottinkadavu and Thoongampuram areas of the municipality were attended by Municipal Chairperson Adv. K. P. Chandni, Deputy Chairperson C. A. Pradeep Kumar, Standing Committee Chairpersons Abdul Azeez Varpil and Rashid Kunnath, municipal councillors, Agricultural Officer Shabeer Ahmed, leaders of various political and social organisations, farmers, empanelled shooters, and members of the public.

Wild Boar Hunting
Freedom Galleria

‘Freedom Galleria’ Launched in Schools to Inspire Patriotism

Mukkam: The ‘Freedom Galleria’ project, launched by Mukkam Municipality with the aim of introducing the younger generation to the memories and contributions of great personalities who fought for the country’s independence, has received an enthusiastic beginning.

As part of the project, portraits of freedom fighters will be displayed on the walls of schools across Mukkam Municipality. The municipal-level inauguration of the project was held at Manassery Government UP School, where Municipal Chairperson Adv. K. P. Chandni officially inaugurated the project at a grand ceremony.

The project has been included in the Annual Plan for 2025–26. As part of the initiative, portraits of freedom fighters will be installed in all government schools under the municipality in the coming days.

Education Standing Committee Chairperson Manisha Ullattil presided over the function. Standing Committee Chairpersons Abdul Azeez Varpil and Bindu K. P., Councillors Leela Pulparambil, Rainish Neelambari, and Rajesh Pottassery, former Education Standing Committee Chairperson Sathyanarayanan Master, BRC Coordinator Ansar, PTA Vice President Pradeep Vazhakkatt, and SMC Chairman Savijesh addressed the gathering.

School Headmistress Babisha K. P. welcomed the gathering, while Public Works Standing Committee Chairperson Bhavan Vinod proposed the vote of thanks.

Freedom Galleria
മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം

കാലവർഷക്കെടുതി നേരിടാൻ സജ്ജം: മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു

വരാനിരിക്കുന്ന കടുത്ത കാലവർഷത്തെയും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധസേനാംഗങ്ങളുടെയും സംയുക്തയോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി,വകുപ്പുകളിലെ ഉദ്യോഗസ്ഥരം  നഗരസഭാ ആരോഗ്യ, റവന്യു എഞ്ചിനീയറിംഗ് വകുപ്പ് മേധാവികളും  വിവിധ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. 
നഗരസഭയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ദുരന്ത നിവാരണ സെല്‍ ഉടൻ പ്രവർത്തനമാരംഭിക്കും.  പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിക്കും. പ്രകൃതിക്ഷോഭമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നഗരസഭയ്ക്ക് കീഴിലുള്ള സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകളും മുൻകൂട്ടി കണ്ടെത്തി സജ്ജീകരിക്കാൻ തീരുമാനിച്ചു. ഇവിടെ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തും. പൊതുവഴികളിലും സ്കൂൾ പരിസരങ്ങളിലും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ  പ്രതിരോധനടപടികള്‍ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു.

ദുരന്ത നിവാരണ സമിതി യോഗം
World Environment Day

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു.  നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും  രക്ഷിതാക്കളും  ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സന്ദേശമാക്കി  ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.  
നഗരസഭ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ അസീസ് വാര്‍പ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭവന വിനോദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടില്‍, ബിന്ദു. കെപി, കൗണ്‍സിലര്‍മാരായ ഗിരിജ. വി, ബബിത മനോജ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ തോമസ്, കാര്‍ഷിക വികസന സമിതി അംഗം ഗോള്‍ഡന്‍ ബഷീര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ മജീദ്, രാജേഷ്, നഗരസഭാ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ഷിന്‍റോ ജോണ്‍ പരിസ്ഥിതി ക്ലാസ്സ് എടുത്തു.
പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റാഷിദ് കുന്നത്ത്   സ്വാഗതവും നഗരസഭ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു.

World Environment Day
മുക്കം നഗരസഭ-ലോക പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു.  നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും  രക്ഷിതാക്കളും  ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സന്ദേശമാക്കി  ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.  
നഗരസഭ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ അസീസ് വാര്‍പ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭവന വിനോദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടില്‍, ബിന്ദു. കെപി, കൗണ്‍സിലര്‍മാരായ ഗിരിജ. വി, ബബിത മനോജ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ തോമസ്, കാര്‍ഷിക വികസന സമിതി അംഗം ഗോള്‍ഡന്‍ ബഷീര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ മജീദ്, രാജേഷ്, നഗരസഭാ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ഷിന്‍റോ ജോണ്‍ പരിസ്ഥിതി ക്ലാസ്സ് എടുത്തു.
പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റാഷിദ് കുന്നത്ത്   സ്വാഗതവും നഗരസഭ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു.

World Environment Day