ആമുഖം

ഹരിത സൌന്ദര്യത്തിന്റെ മനോഹാരിതയും സാംസ്കാരിക സങ്കലനത്തിന്റെ മാസ്മരികതയും   പ്രണയ കഥകളുടെ അവിസ്മരണീയ  മുഹൂര്‍ത്തങ്ങളും  ഒത്തുചേര്‍ന്ന മുക്കത്തിന്റെ  ഓര്‍മകള്‍ക്ക് ഓരം ചേര്‍ന്നാണ് ‌ ഇരുവഴഞ്ഞി പുഴ ഒഴുകുന്നത് .

കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. കോഴിക്കോട് നഗരത്തിൽ നിന്നും 30 കി.മീ കിഴകാണ് ഈ പ്രദേശം ,വിവിധ ഭാഗങ്ങളില്‍ നിന്ന്  ബസ് സൗകര്യം ആവശ്യത്തിനുണ്ട്. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു.

2011ലെ സെന്‍സക്സ് പ്രകാരം ആകെ ജന സംഖ്യ 40670 പുരുഷന്മാര്‍ 19654 സ്ത്രീകള്‍ 21016 പട്ടികജാതി ആകെ 5494 പുരുഷന്‍ 2657 സ്ത്രീകള്‍ 2837 പട്ടിക വര്‍ഗം ആകെ 110 പുരുഷന്‍  42 സ്ത്രീകള്‍ 68

ഇരുവഞ്ഞിപ്പുഴയും അവളുടെ കൈവഴി ചെറുപുഴയും സംഗമിക്കുന്ന ദേശം മുക്ക്, നീരിലാക്ക് മുക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നാടാണ് ഇന്ന് മുക്കം എന്ന പേരിൽ അറിയപ്പെടുന്നത്. കുടിയേറ്റത്തിൻറെ കവാടമായിരുന്നു ഇന്ന് അഗസ്ത്യൻ മൂഴി എന്നറിയപ്പെടുന്ന പഴയ അത്തിമൂഴി. ഭാരതത്തിൻറെ സ്വാതന്ത്ര്യ ലബ്ധിക്ക്‌ മുമ്പ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.