മുക്കം ചക്ക ഫെസ്റ്റ് - 2026
മുക്കം നഗരസഭയുടെയും മുക്കം കൃഷിഭവന്റെയും,
കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ 2026 ജൂൺ 3 ന് ബുധനാഴ്ച രാവിലെ 10 മണിക്ക്
മുക്കം എസ് കെ പാർക്കിൽ വച്ച്
മുക്കം ചക്ക ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു.
ഫെസ്റ്റിനോടനുബന്ധിച്ച് ചക്ക വിഭവങ്ങളുടെ മത്സരവും പ്രദർശനവും, ചക്ക പ്രദർശന മത്സരം, ഗുണമേന്മയുള്ള പ്ലാവിൻ തൈ വിൽപ്പന
എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചക്ക കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന മത്സരത്തിലും ഏറ്റവും വലിയ ചക്ക ഉൾപ്പെടെ വിവിധ ഇനത്തിലുള്ള ചക്കകളുടെ പ്രദർശന മത്സരത്തിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ
പേര് വിവരങ്ങൾ
8606 208 008 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി
മുക്കം കൃഷി ഭവനുമായോ നഗരസഭ ഓഫീസുമായോ
ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി
അറിയിച്ചു.