ലൈഫ് ഭവന പദ്ധതി

ലൈഫ് മിഷന്‍

അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്‍റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം.

  • സ്ഥലമുള്ള എല്ലാവര്‍ക്കും. സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുക.
  • ഭൂരഹിതര്‍ക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുക.

മിഷന്‍ ഘടന

  • അധ്യക്ഷന്‍ : മുഖ്യമന്ത്രി
  • സഹ അധ്യക്ഷന്‍ :  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
  • ഉപ അധ്യക്ഷന്‍ : ധനകാര്യം ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍
  • പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
  • മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
  • മിഷന്‍ അംഗങ്ങള്‍ : ചീഫ് സെക്രട്ടറി

പദ്ധതിയുടെ ഗുണഭോക്താക്കള്‍

  • ഭൂമിയുള്ള ഭവന രഹിതര്‍ 
  • ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ 
  • പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
  • ഭൂരഹിത-ഭവന രഹിതര്‍ 

വിലാസം

ലൈഫ് മിഷന്‍,
നാലാം നില, സെക്രട്ടറിയേറ്റ് ആനെക്സ്‌
തിരുവനന്തപുരം, കേരളം.

ഇമെയില്‍: lifemissionkerala@gmail.com

https://lifemission.lsgkerala.gov.in

പ്രധാന ഉത്തരവുകള്‍ 

1.ഹരിത കേരള മിഷന്‍  നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവ്.